
ഡല്‍ഹി: ഒമാൻ ഉള്‍ക്കടലില്‍ തീപിടിച്ച ചരക്കുകപ്പലിലുണ്ടയിരുന്നവരെ രക്ഷിച്ച് ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് തബർ.
എംടി യി ചെങ് 6 എന്ന കപ്പലിനാണ് തീപിടിച്ചത്. ദൗത്യ നിർവഹണത്തിന്റെ ഭാഗമായി ഒമാൻ ഉള്‍ക്കടലിലുണ്ടായിരുന്ന ഐഎൻഎസ് തബറിന് ചരക്കുകപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു.
പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എഞ്ചിൻ റൂമില്‍ നിന്നാണ് തീ പടർന്നത്. ഇതേത്തുടർന്ന് കപ്പലിലെ വൈദ്യുതി പൂർണമായും തകരാറിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്‌ച വൈകിട്ടോടെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടുവെന്ന വിവരം ഐഎൻഎസ് തബറിന് ലഭിക്കുന്നത്. 13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും അഞ്ച് കപ്പല്‍ ജീവനക്കാരുമാണ് ഐഎൻഎസ് തബറില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞതിനെത്തുടർന്ന് കപ്പല്‍ ഉടൻതന്നെ അപകടസ്ഥലത്തേക്ക് തിരിച്ച് അഗ്നിശമന പ്രവർത്തനങ്ങള്‍ നടത്തുകയായിരുന്നു.
തീ നിയന്ത്രണവിധേയമാക്കിയെന്നും ആഘാതം കുറയ്‌ക്കാൻ സാധിച്ചതായും ഇന്ത്യൻ നാവികസേന പിന്നീട് എക്‌സിലൂടെ അറിയിച്ചു. ഹെലികോപ്‌ടറും ബോട്ടും ഉപയോഗിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.