ഒമാനിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി;മരിച്ചത് ആലപ്പുഴ സ്വദേശിയായ അൻപത്തിയൊന്നുകാരൻ

Spread the love


സ്വന്തം ലേഖിക

മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസിൽ അനിൽ കുമാറിനെയാണ് (51) സുഹാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു. സുഹൃത്തുക്കൾ അന്വേഷിച്ചുവരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

താമസ സ്ഥലത്തിന് അടുത്ത് തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്താണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വർഷമായി ഒമാനിലുള്ള സ്വന്തമായി ഷിപ്പിങ് ക്ലിയറൻസും മറ്റ് അനുബന്ധ ജോലികളും ചെയ്തുവരികയായിരുന്നു. നേരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് – കേശവൻ നായർ. മാതാവ് – സരസ്വതി അമ്മ. ഭാര്യ – സംഗീത. രണ്ട് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.