
കൊച്ചി: ഒമാനിലെ പ്രമുഖ സ്‌കൂളിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു.
വനിതകള്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. കേരള സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ ഒഡാപെക് മുഖേനയാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 10ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമാനിലെ പ്രശസ്തമായ ദി വേള്‍ഡ് സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
യോഗ്യത
കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക്, അല്ലെങ്കില്‍ എംസിഎ.
വനിതകള്‍ക്ക് മാത്രമാണ് അവസരം.
സിബിഎസ് ഇ/ ഐസിഎസ്‌ഇ സ്‌കൂളുകളില്‍ 3 വര്‍ഷം ജോലി ചെയ്തുള്ള പരിചയം (8 മുതല്‍ 10 ക്ലാസ് വരെ).
ഇംഗ്ലീഷ് പരിജ്ഞാനം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ എന്നിവ വേണം.
Should be skilled in MS office and also exposed to latest software applications and programming languages that are meant required at these grades in Cambridge level.
ശമ്പളം
ജോലി ലഭിച്ചാല്‍ 330 ഒമാനി റിയാല്‍ ശമ്പളമായി ലഭിക്കും. (75,000 ഇന്ത്യന്‍ രൂപ). ഇതിന് പുറമെ താമസം, വാര്‍ഷിക ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ കമ്ബനി നല്‍കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഐഡിയിലേക്ക് അയക്കുക. അവസാന തീയതി ആഗസ്റ്റ് 07. അപേക്ഷയുടെ സബ്ജക്‌ട് ലൈനില്‍ ‘Computer Science Teacher to WS-OMAN’ എന്ന് രേഖപ്പെടുത്തണം. സര്‍ക്കാര്‍ അനുവദിച്ച സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും.