
മസ്‌കറ്റ്: ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.
വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികള്‍ അപകടസ്ഥലത്തും സഹ്‌ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group