ഒമാനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

Spread the love

ആലപ്പുഴ : ഒമാനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മലയാളി യുവതി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ വണ്ടാനം വൃക്ഷവിലാസം തോപ്പിൽ രഹന (42)യാണ് മരിച്ചത്.

ഒരാഴ്ച‌ മുൻപ് ഭർത്താവ് അബ്ദുൾ മനാഫിനൊപ്പം (ജലീൽ) കാറിൽ സഞ്ചരിക്കുമ്പോയായിരുന്നു അപകടം, ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം  നഷ്ടപ്പെട്ട  മറിയുകയായിരുന്നു.

അപകടത്തിൽ മനാഫും മകൻ മുഹമ്മദ് സ്വാലിഹിനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.  ഗുരുതരമായി പരിക്കേറ്റ രഹന ഒമാനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞദിവസമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമ്‌ബാശേരിയിൽ എത്തിച്ച മൃതദേഹം പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്‌ലാം പള്ളി ഖബർസ്ഥാനിൽ സംസ്ക്കരിച്ചു.

മൂന്ന് വർഷം മുൻപാണ് രഹന നാട്ടിൽ നിന്ന് ജലീലിനൊപ്പം ദമാമിലേക്ക് പോയത്. മകൾ: തസ്‌നീമ.മരുമകൻ: മുഹമ്മദ് ഫാസിൽ.