ഓമാനിൽ 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു : ഏഴ് വനിതാ തൊഴിലാളികളും ഉൾപ്പെടുന്നതായി മന്ത്രാലയം

Spread the love

 

സ്വന്തം ലേഖകൻ

മസ്‌ക്കറ്റ്: ഒമാൻ മനുഷ്യശേഷി മന്ത്രാലയത്തിന്റെ പരിശോധന സംഘം വ്യാഴാഴ്ച രാവിലെ 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മന്ത്രാലയം പുലർച്ചെ മസ്‌കറ്റ്, സിദാബ്, അൽ ബസ്താൻ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ തൊഴിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 66 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഏഴ് വനിതാ തൊഴിലാളികളും ഉൾപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു.