ഒഎൽഎക്‌സ് വഴി വാഹന തട്ടിപ്പ് : മുപ്പതോളം ആഢംബര കാറുകൾ കടത്തി ;പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം : ഒഎൽഎക്സ് വഴി വാഹനങ്ങൾ വിൽപ്പനക്ക് വെയ്കുന്നവർ സൂക്ഷിക്കുക. ഉടമകളെ വഞ്ചിച്ച് വാഹനവുമായി കടന്നുകളയുന്ന വിരുതനെതിരേ നിരവധി പരാതികളാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭ്യമാകുന്നത്. പരാതികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പ്രതി സുരക്ഷിതമായി തട്ടിപ്പ് തുടരുകയാണ്. പരസ്യം കണ്ട് ഉടമകളെ സമീപിക്കുകയും അഡ്വാൻസ് തുകയും വണ്ടിച്ചെക്കും വ്യാജ രേഖകളും നൽകിയ ശേഷം വാഹനവുമായി മുങ്ങുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

നാസിമുദ്ദീൻ എന്നയാളാണ് തട്ടിപ്പ് വീരൻ. ഇയാൾ വാഹനമോഷണക്കേസുകളിൽ പൊലീസിന്റെ ക്രിമിനൽ പട്ടികയിലുളള ആളാണ്. നേരത്തെ പൊലീസ് പിടിയിലായിരുന്നെങ്കിലും പുറത്തിറങ്ങിയ ശേഷം തട്ടിപ്പ് വ്യാപിപ്പിക്കുകയായിരുന്നു. തട്ടിയെടുക്കുന്ന വാഹനങ്ങൾ പൊളിച്ചു വിൽക്കുന്നതാണ് നിസാമുദ്ദീന്റെ തന്ത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യസംസ്ഥാനത്ത് ഉൾപ്പെടെ ഉളിവിൽ കഴിയുന്ന പ്രതി പൊലീസിനേയും വാഹന ഉടമകളേയും കബളിപ്പിക്കുന്നതിൽ അതി വിദഗ്ദ്ധനാണ് .വാഹനം കണ്ട് ഇഷ്ടപ്പെടുകയും മാന്യമായ പെരുമാറ്റത്തിലൂടെ ഉടമകളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് തട്ടിപ്പ്.

അമ്പതിനായിരം രൂപ അഡ്വാൻസും ചെക്കും നൽകിയശേഷം എഗ്രിമെന്റും ഒപ്പുവെച്ചുകൈമാറും. മുഴുവൻ തുകയും എത്തിച്ച ശേഷം ആർസി ബുക്കും ഇൻഷുറൻസും കൈമാറിയാൻ മതിയെന്നാണ് ഉടമ്പടി. പിന്നീട് വാഹനവുമായി മുങ്ങുന്ന പ്രതി ബാക്കിപ്പണം എത്തിക്കാതെ വരുന്നതോടെയാണ് തട്ടിപ്പിന് ഇരായായ വിവരം ഉടമകൾ തിരിച്ചറിയുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിലായി മുപ്പതോളം പേർ നാസിമുദ്ദീനെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്‌കോർപ്പിയോ ഉൾപ്പെയുളള വാഹനങ്ങളാണ് ഇയാൾ തട്ടിയെടുക്കുന്നതെന്ന് തട്ടിപ്പിന് ഇരയായ തിരുവനന്തപുരം സ്വദേശി ബിജു ഡൊമിനിക് പറയുന്നു. ഡ്രൈ ഫ്രൂട്സ് ബിസിനസുകാരനെന്ന പേരിലാണ് ഇയാൾ ബിജു ഡൊമിനിക്കിനെ സമീപിച്ചതും വാഹനവുമായി കടന്നുകളഞ്ഞതും. സമാനമായ അനുഭവമാണ് പത്തനംതിട്ട നരിയാപുരം സ്വദേശി രഞ്ജിത്തിന് പറയാനുളളതും.

ടൊറസ് ലോറി ഉൾപ്പടെ വലിയ വാഹനങ്ങളും നാസിമുദ്ദീൻ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതികൾ. ചിലയിടങ്ങളിൽ നാസിമുദ്ദീൻ സഹായികളേയും ഒപ്പം കൂട്ടാറുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചാണ് ഇയാൾ വാഹനങ്ങൾ വിറ്റഴിക്കുന്നതെന്നാണ് സൂചന.

തട്ടിപ്പിനിരയായവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപിക്കരിക്കാൻ തയ്യാറെടുക്കുകയാണ്. പ്രതിയെ പിടികൂടുന്നത് വൈകുന്ന പക്ഷം ഉന്നത പൊലീസ് മേധാവികൾക്കും മുഖ്യമന്ത്രിക്കും പരാതി കൈമാറാനാണ് തട്ടിപ്പിന് ഇരയായവരുടെ തീരുമാനം. നാസിമുദ്ദീൻ ഉടമകൾക്ക് കൈമാറിയ ആധാറിന്റെ കോപ്പി ഉൾപ്പെടെയുളളത് വ്യാജ രേഖകളാണെന്ന് പൊലീസും പറയുന്നു.