കോട്ടയം നഗരത്തിൽ വീണ്ടും കൈക്കൂലി വേട്ട; ജില്ലാ പൊല്യൂഷൻ കൺട്രോൾ ഓഫിസർ ഹാരിസ് കൈക്കൂലിയുമായി വിജിലൻസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിൽ വീണ്ടും കൈക്കൂലി വേട്ട. ജില്ലാ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ വിജിലൻസ് റെയ്ഡ്.
റബർ റീ സോൾ ബിസിനസ് ചെയ്യുന്ന പാലാ സ്വദേശിയിൽ നിന്നും ഇരുപത്തയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്

ജില്ലാ പൊല്യൂഷൻസ് കൺട്രോൾ ഓഫിസിൽ ഇന്ന് രാവിലെ 11 മണിയോടെ പൊല്യൂഷൻ ജില്ലാ ഓഫീസർ എ എൻ ഹാരീസാണ് അറസ്റ്റിലായത്.

പാലാ സ്വദേശിയിൽ നിന്ന് 25000 രൂപയാണ് ഹാരിസ് കൈപറ്റിയത്. പണം കൈപറ്റുന്ന സമയത്ത് വിജിലൻ‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി വൈ എസ് പിമാരായ കെ എ വിദ്യാധരൻ, എ കെ വിശ്വനാഥൻ, സി ഐ മാരായ റെജി എം കുന്നിപറമ്പൻ, നിസാം, യതീന്ദ്രകുമാർ,എസ് ഐമാരായ അനിൽകുമാർ, പ്രസന്നൻ, എ എസ് ഐ സ്റ്റാൻലി തോമസ് , ​ഗ്രേഡ് എ എസ് ഐമാരായ സാബു, ​ഗോപകുമാർ, അനിൽ, സി പി ഒമാരായ സന്ദീപ്, സൂരജ്, ഷൈജു, അരുൺചന്ദ്, വനിതാ സിപിഒ രഞ്ജിനി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.