
തിരുവനന്തപുരം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി അനിത കുമാരിയും മുന്നാം പ്രതിയും മകളുമായ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലാണ് കഴിയുന്നത്.
അനിതകുമാരിയെയും കൂട്ടുപ്രതിയായ മകള്‍ അനുപമയെയും വെവ്വേറെ സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അനുപമ ആരോടും മിണ്ടാതെ മുഖം മറച്ച് സെല്ലില്‍ തന്നെ ഇരിക്കുമ്പോള്‍ അമ്മ അനിത കുമാരി മറ്റുള്ളവരോട് ശാന്തമായാണ് പെരുമാറുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അനിത കുമാരിക്ക് ജയിലിലെ തറ തുടയ്ക്കുന്ന ജോലി നല്കിയപ്പോള് അനുപമക്ക് പ്രത്യേക ചുമതലകള്‍ ഒന്നും ഇതുവരെ നല്‍കിയിട്ടില്ല. ജയില്‍ അധികൃതരോട് വികാരാധീനയായാണ് അനിത കുമാരി സംസാരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല എന്നായിരുന്നു അധികൃതരോട് ഇതു സംബന്ധിച്ച് അനിത പറഞ്ഞത്രെ. അതേസമയം, ആരോടും മിണ്ടാതെ കൈകൊണ്ട് മുഖം മറച്ച് സെല്ലിന്റെ മൂലയില്‍ ഒരേ ഇരിപ്പാണ് അനുപമയെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കൊടുക്കുന്ന ഭക്ഷണമെല്ലാം നന്നായി കഴിക്കുന്നുണ്ട്.
അനുപമയ്ക്കൊപ്പം രണ്ടുപേരാണ് സെല്ലിലുള്ളത്.
അതേസമയം, ജയിലിലാണെങ്കിലും അനുപമയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ വീണ്ടും സജീവമായി. യൂട്യൂബില്‍ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളാണ് ‘അനുപമ പത്മൻ’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ ഇന്നലെ അപ്ലോഡ് ചെയ്തിട്ടുള്ളത്.
അനുപമയുടെ പേജ് മറ്റാരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്.