play-sharp-fill
കോട്ടയം ഒളശ്ശയിൽ  അടുക്കളവാതിൽ കുത്തി തുറന്ന് മോഷണം ;അലമാരിയിൽ സൂക്ഷിച്ചിരുന്ന പത്തു പവനോളം സ്വർണാഭരണങ്ങൾ കവർന്ന ശേഷം പ്രതി ഓടി രക്ഷപ്പെട്ടു

കോട്ടയം ഒളശ്ശയിൽ അടുക്കളവാതിൽ കുത്തി തുറന്ന് മോഷണം ;അലമാരിയിൽ സൂക്ഷിച്ചിരുന്ന പത്തു പവനോളം സ്വർണാഭരണങ്ങൾ കവർന്ന ശേഷം പ്രതി ഓടി രക്ഷപ്പെട്ടു

 

സ്വന്തം ലേഖിക

കോട്ടയം :ഒളശ്ശ തോണിക്കടവിൽ പത്തുപവനോളവും സ്വർണാഭരണങ്ങൾ കവർന്ന ശേഷം മോഷ്ട്ടാവ് ഓടി രക്ഷപ്പെട്ടു .ഞായറാഴ്ച വെളുപ്പിന് 3 മണിയോടെയാണ് സംഭവം നടന്നത് . പള്ളിക്കവല തോണിക്കടവിൽ വീട്ടിൽ കെഎസ്ഇബി ജീവനക്കാരനായ പ്രശോഭ് ദേവസ്യ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത് .

അടുക്കള വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരിയിൽ നിന്നും പത്ത് പവനോളവും സ്വർണം കവർന്ന ശേഷം ഉറങ്ങിക്കിടന്നിരുന്ന  പെൺകുട്ടിയുടെ  മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ബഹളം വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മോഷ്ടാവ് അടുക്കള വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു . പോലീസ് എത്തുന്ന വഴിയിൽ സംശയാസ്പദമായി ഒരാൾ ബൈക്കിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.ഇയാളെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിശോധനയിൽ
തിരുവല്ല സ്വദേശിയിൽ നിന്ന് മോഷണം പോയ ബൈക്കാണ് ഇതെന്ന് തിരിച്ചറിഞ്ഞു.