video
play-sharp-fill

ഓളപ്പരപ്പില്‍ പുതുചരിത്രമായി ജല മെട്രോ ഇന്നുമുതല്‍ സർവീസ്

ഓളപ്പരപ്പില്‍ പുതുചരിത്രമായി ജല മെട്രോ ഇന്നുമുതല്‍ സർവീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി :കൊച്ചി കായലിലെ ഓളപ്പരപ്പുകളില്‍ പുതുചരിത്രമെഴുതി ജല മെട്രോ. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ നഗരത്തിന് പുതിയ അടയാളം സമ്മാനിക്കുന്ന ജല മെട്രോ യാത്ര ബുധനാഴ്ച രാവിലെ ഏഴുമുതല്‍ ഹൈകോര്‍ട്ട്-ബോള്‍ഗാട്ടി- വൈപ്പിന്‍ റൂട്ടിലാണ് ആരംഭിക്കുക.

മെട്രോ റെയിലിനൊപ്പം ജല മെട്രോ സര്‍വിസുള്ള രാജ്യത്തെ ഏക നഗരമായും ഇതോടെ കൊച്ചി മാറി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ കൊച്ചിയില്‍ മന്ത്രി പി.രാജീവ് ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം, നീലേശ്വരം, അഴീക്കല്‍ എന്നീ പേരുകളുള്ള മൂന്ന് ബോട്ടുകള്‍ ഹോണ്‍ മുഴക്കി സര്‍വിസിനെ സ്വാഗതം ചെയ്തു. 10 ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തു. എറണാകുളത്തെ സെന്‍റര്‍ ഫോര്‍ എംപവര്‍മെന്‍റ് ആന്‍ഡ് എന്‍റിച്ച്‌മെന്‍റിലെ കുട്ടികളായിരുന്നു ഇവര്‍. ബോട്ട് മാസ്റ്റര്‍ ജലീഷ് ചന്ദ്രന്‍, അസി. ബോട്ട് മാസ്റ്റര്‍മാരായ ഗ്ലാഡ്സണ്‍, എസ്. കിരണ്‍ എന്നിവരാണ് ആദ്യ ബോട്ട് യാത്രക്ക് ചുക്കാന്‍ പിടിച്ചത്. ഇതോടൊപ്പം മറ്റ് രണ്ട് ബോട്ടും കായല്‍പരപ്പിലൂടെ കുതിച്ചു. കായലിന്‍റെയും നഗരത്തിന്‍റെയും കാഴ്ച ആസ്വദിക്കാവുന്ന വിധമാണ് ബോട്ടിന്‍റെ രൂപകല്‍പന. ഉച്ചക്ക് 1.08ന് ഹൈകോര്‍ട്ട് ടെര്‍മിനലില്‍നിന്ന് യാത്ര ആരംഭ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :