മകന്റെ കൂട്ടുകാരന്റെ ഭാര്യയുമായി ചങ്ങനാശേരി സ്വദേശിയായ 52കാരൻ ഒളിച്ചോടി ; 26കാരിയേയും കാമുകനെയും പൊലീസ് പൊക്കിയത് ഗുരുവായൂരിൽ നിന്നും
സ്വന്തം ലേഖകൻ
കോട്ടയം : കുട്ടിയെ ഉപേക്ഷിച്ച് ഭർത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം ഒളിച്ചോടിയ യുവതിയും വയോധികനും പൊലീസ് പിടിയിൽ. മകന്റെ കൂട്ടുകാരന്റെ 26വയസുള്ള ഭാര്യയുമായി 52കാരനാണ് ഒളിച്ചോടിയത്.
പന്തളം സ്വദേശിനിയുമായാണ് ചങ്ങനാശേരി സ്വദേശി കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. വയോധികന്റെ മകന്റെ കൂട്ടുകാരനും ഭാര്യയും ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. അങ്ങനെയാണ് യുവതിയും 52കാരനും പ്രണയത്തിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും ഒളിച്ചോടുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പുറമെ 52 കാരന്റെ വീട്ടുകാരും പൊലീസിൽ പരാതി നൽകിയിരുന്നു.
പന്തളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികെയായിരുന്നു. തുടർന്ന് കമിതാക്കൾ ഗുരുവായൂരിൽ ഉണ്ടെന്ന് വിവരം ലഭിച്ചു.ബുധനാഴ്ച രാത്രി പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. യുവതിക്ക് ഒരു കുട്ടിയുണ്ട്.