ജീവനക്കാർ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതത്തിന്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് കാമ്പസിനുള്ളിൽ ജീവനക്കാർ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി.

ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു , ജില്ലാ സെക്രട്ടറി വി.പി ബോബിൻ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അക്ഷറഫ് പറപ്പള്ളി ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ , സംസ്ഥാന കമ്മറ്റി അംഗം കണ്ണൻ ആൻഡ്രൂസ്സ്, ജില്ലാ ഭാരവാഹികളായ ജെ ജോബിൻസൺ , അജേഷ് പി.പി., സ്മിത രവി എന്നിവർ പ്രസംഗിച്ചു. സജിമോൻ സി ഏബ്രഹാം , പ്രദിഷ്കുമാർ കെ.സി, സനീഷ് എ , പ്രവീൺലാൽ ഓമന കുട്ടൻ, അരവിന്ദാഷൻ ,ബിന്ദു എന്നിവർ നേതൃത്വം നൽകി.