video
play-sharp-fill

ഒളശ്ശ വേട്ടക്കൊരുമകൻ കാവ് ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്: രാത്രി 8.30 -ന് ആറാട്ട് എതിരേൽപ്പ്: തിരുവരങ്ങിൽ വൈകുന്നേരം 5.30ന് ഒളശ്ശ ആവണി കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതമഞ്ജരി: 7ന് ഹരിനാരായണൻ അവതരിപ്പിക്കുന്ന ഹിപ് ഹോപ് ഡാൻസ്

Spread the love

ഒളശ്ശ: വേട്ടയ്ക്കൊരുമകൻകാവ് ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഇന്നു (വ്യാഴം) നടക്കും.

ഇന്ന് പള്ളിവേട്ടയ്ക്ക് ശേഷം ശ്രീകോവിലിന് പുറത്ത് പള്ളിയുറങ്ങുന്ന ദേവനെ രാവിലെ പള്ളിയുണർത്തി, കലശാഭിഷേകം, അഷ്ടാഭിഷേകം ഉൾപ്പടെയുള്ള വിശേഷാൽ പൂജകൾ നടത്തി.

വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ആറാട്ട് പുറപ്പാട്. തുടർന്ന് ഏനാദിയ്ക്ക് സമീപമുള്ള ആറാട്ട് കടവിൽ ഒളശ്ശ യങ്സ്റ്റേഴ്സിൻ്റെ അഭിമുഖ്യത്തിൽ ആറാട്ട് സദ്യ നടക്കും. ആറാട്ടുകടവിലെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാറാട്ടിന് ശേഷം രാത്രി 8.30ന് ഒളശ്ശ സനൽകുമാർ & പാർട്ടിയുടെ സ്പഷ്യൽ പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെ ആറാട്ട് എതിരേൽപ്പ്. 12ന് വെടിക്കെട്ടോടുകൂടി കൊടിയിറങ്ങും.

തിരുവരങ്ങിൽ വൈകുന്നേരം 5.30ന് ഒളശ്ശ ആവണി കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതമഞ്ജരി, 7ന് ഹരിനാരായണൻ അവതരിപ്പിക്കുന്ന ഹിപ് ഹോപ് ഡാൻസ് എന്നിവയും നടക്കും.