ഒളശ പബ്ലിക് ലൈബ്രറി സപ്തതി ആഘാഷം ഫെബ്രുവരി 4 – ന് ഒളശ വെസ്റ്റ് എസ് എൻ ഡി പി ഹാളിൽ മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്യും:
സ്വന്തം ലേഖകൻ
കോട്ടയം:ഒളശ പബ്ലിക് ലൈബ്രറിയുടെ സപ്തതി ആഘാഷം ഫെബ്രുവരി 4 – ന് നടക്കും. ഒളശ വെസ്റ്റ് എസ് എൻ സി പി ഹാളിൽ വൈകുന്നേരം 4 – ന് ചേരുന്ന സപ്തതി .സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം തോമസ് ചാഴിക്കാടൻ എം പി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സുവനീർ പ്രകാശനം നിർവഹിക്കും.
അയ്മനം പഞ്ചായത്ത് പ്രസിസന്റ് വിജി രാജേഷ്,വി.എസ്.ഷാജി, കെ.എം. നാരായണൻ ഉണ്ണി, വി.ജി.രാജേഷ്, പ്രഫ. കെ.ആർ. ചന്ദ്രമോഹൻ . അനുശിവപ്രസാദ്, കോട്ടയം ബാബുരാജ്, ഷൈജു ശിവൻ.എം.സി.റോയി തുടങ്ങിയവർ പ്രസംഗിക്കും. ഏറ്റവും മുതിർന്ന ലൈബ്രറി പ്രവർത്തകൻ കെ.എം. നാരായണൻ ഉണ്ണി കാവിൽ മഠത്തെ ചടങ്ങിൽ ആദരിക്കും.
ലൈബ്രറി ഭാരവാഹികളായ വി.എസ്. ഷാജി . കെ.എം. ചാക്കോ തരകൻ. രാജഗോപാൽ നാലാങ്കൽ, റെജിമോൻ എം.ജി, മാത്യൂസ് കുര്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0