
കാഴ്ച പരിമിതർക്കായുള്ള ഒളശ്ശ ഹൈസ്‌കൂളിൽ ഫുട്‌ബോൾ ടർഫ് ഒരുങ്ങി: കുടികൾക്കിനി ഫുട്ബോൾ കളിയിലും പരിശീലനം
ഒളശ: കാഴ്ച പരിമിതർക്കായുള്ള ഒളശ്ശ സർക്കാർ ഹൈസ്‌കൂളിൽ കുട്ടികൾക്ക് കളിച്ചു വളരാൻ ഫുട്‌ബോൾ ടർഫ് ഒരുങ്ങി.
സ്‌കൂൾ ഗ്രൗണ്ടിൽ 20 മീറ്റർ നീളത്തിലും 16 മീറ്റർ വീതിയിലുമാണ് ടർഫ് നിർമിച്ചിരിക്കുന്നത്. വശങ്ങളിൽ ഇന്റർലോക്കും വിരിച്ചിട്ടുണ്ട്.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
40 ശതമാനത്തിന് മുകളിൽ കാഴ്ച വൈകല്യമുള്ള 40 കുട്ടികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിൽ കലാപരിപാടികൾ, സംഗീതം എന്നിവയിലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.ഇതിന് പുറമെയാണ് കായിക വിനോദങ്ങളിൽ മറ്റെല്ലാകുട്ടികളെയും പോലെ
ഇവർക്കും ഏർപ്പെടാനുള്ള സൗകര്യമൊരുക്കുന്നതിനായി ഫൂട്‌ബോൾ ടർഫ് നിർമിച്ചത്. കാഴ്ചപരിമിതർക്കായിട്ടുള്ള സംസ്ഥാനത്തെ ഏക സർക്കാർ ഹൈസ്‌കൂളാണ് ഒളശ്ശയിലേത്.
Third Eye News Live
0