
മൂക്കില്‍ നിന്ന് രക്തം വന്ന്, നാക്ക് കടിച്ച നിലയില്‍ കണ്ടെത്തിയ ചാന്‍ബീവിയുടെ മൃതദേഹം;തിരുവല്ലത്ത് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വണ്ടിത്തടം പാലപ്പൂരു റോഡില്‍ ദാറുസലാം വീട്ടില്‍ ചാന്‍ബീവീയെ(78) വീടിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. വീടിനുള്ളില്‍ പിടിവലിയുടേതോ തളളിയിട്ടതിന്റെയോ ലക്ഷണങ്ങളില്ല എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മൂക്കില്‍ നിന്ന് രക്തം വന്ന നിലയിലും നാക്ക് കടിച്ച അവസ്ഥയിലും ആയിരുന്നു. രണ്ടര പവന്‍ മാലയും ഓരോ പവന്‍ വീതമുള്ള രണ്ടു വളകളും ആണ് മരണ സമയത്ത് ചാന്‍ബീവി ധരിച്ചിരുന്നത്.
ദുരൂഹത മാറാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം എന്നു തിരുവല്ലം ഇന്‍സ്‌പെക്ടര്‍ വി.സജികുമാര്‍ പറഞ്ഞു. പരിചാരിക പതിവനുസരിച്ച് വൈകിട്ട് എത്തിയപ്പോഴാണ് ചാന്‍ബീവിയെ മുറിയില്‍ തറയില്‍ മരിച്ച നിലയില്‍ കണ്ടത്. ജനാല തുറന്നു കിടന്നിരുന്നു. മുന്‍ വശത്തെ വാതില്‍ തുറക്കാവുന്ന സ്ഥിതിയിലും ആയിരുന്നു. പുറത്ത് നിന്ന് വിളിച്ചാല്‍ ജനലിലൂടെ നോക്കി ആളെ തിരിച്ചറിഞ്ഞ ശേഷമാണ് ചാന്‍ബീവി മുന്‍ വാതില്‍ തുറക്കാറ്. സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയായ അന്‍വര്‍ ഹുസൈന്‍ മകനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോര്‍ട്ട് അസി. കമ്മിഷണര്‍ ആര്‍.പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ ആയിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍.
മകന്‍ രാവിലെ ജോലിക്ക് പോകും. രാവിലെയും വൈകിട്ടും വേലക്കാരി വരുന്നത് ഒഴികെ ഉള്ള സമയങ്ങളില്‍ ചാന്‍ബീവി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് ഇവര്‍ കൊല്ലപ്പെടുന്നത്.