ബലാത്സംഘം ചെറുത്ത വൃദ്ധയെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: കട്ടപ്പന കുന്തളംപാറയിൽ വൃദ്ധയെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. വൃദ്ധയുടെ അയൽവാസയായ മണിയെ ആണ് പൊലീസ് പിടികൂടിയത്. ബലാത്സംഗ ശ്രമം ചെറുത്ത വൃദ്ധയെ ഇയാൾ കുതികൊല്ലുകയായിരുന്നു. അറുപത്തഞ്ചുകാരി അമ്മിണ്ണിയുടെ മൃതദേഹം കഴിഞ്ഞ 14ന് ആണ് കണ്ടെത്തിയത്.

സാരിയിൽ പൊതിഞ്ഞ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ജീർണ്ണിച്ച നിലയിൽ ആയിരുന്നു മൃതദേഹം. മൃതദേഹം മണ്ണിട്ട് മൂടാൻ ശ്രമിച്ചെങ്കിലും ഈ ശ്രമം പരാജയപ്പെട്ടതോടെ ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മാസം മുമ്പ് ആണ് അമ്മിണിയെ കാണാതായത്. മണി കഴിഞ്ഞ ജൂൺ രണ്ടിന് അമ്മിണിയുടെ വീട്ടിൽ എത്തുകയും ഇവരെ കടന്നുപിടിച്ചു. അമ്മിണി എതിർത്തതോടെ കയ്യിൽ കരുതിയിരുന്ന പേനാക്കാത്തി തൊണ്ടക്കുഴിയിൽ വച്ച് മണി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ശ്രമിച്ചു.

തുടർന്നുണ്ടായ പിടിവലിയ്ക്കിടയിൽ പ്രതി അമ്മിണിയുടെ തൊണ്ടയിൽ കത്തി കുത്തിയിറക്കി.തുടർന്ന് അമ്മിണിയുടെ വീടിന് താഴെ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു. തമിഴ്നാട് പൊലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.