മധ്യവയസ്കയോട് അപമര്യാദയായി പെരുമാറി; വൈക്കം സ്വദേശി അറസ്റ്റിൽ

Spread the love

വൈക്കം: മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

വൈക്കം പുളിഞ്ചുവട് തറകണ്ടത്തിൽ വീട്ടിൽ ബിജുമോൻ ടി.കെ(51) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ മധ്യവയസ്കയായ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ ഷിബു വർഗീസ്, വിജയപ്രസാദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.