വയോധികയെ കെട്ടിയിട്ട് വൻമോഷണം: വീട്ടുജോലിക്കാരി നാലംഗ അക്രമ സംഘത്തിനൊപ്പം പോയി, മൂന്നര പവൻ സ്വർണവും 36,000 രൂപയും നഷ്ടപ്പെട്ടു

Spread the love

 

ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതായി പരാതി. മാമ്പുഴക്കരി സ്വദേശി കൃഷ്ണമ്മ (62) യുടെ വീട്ടിലാണ് കവർച്ച നടന്നത്. പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം മൂന്നര പവൻ സ്വർണംവും, 36,000 രൂപയും , ഓട്ടു പാത്രങ്ങൾ, എടിഎം കാർഡ് തുടങ്ങിയവ കവർന്നു.

 

അതേസമയം വീട്ടിൽ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ സംഭവത്തിന് പിന്നാലെ കാണാതായി. കവർച്ചയ്ക്കെത്തിയ നാലംഗ സംഘത്തോടൊപ്പം യുവതിയും പോയെന്ന് വയോധിക പോലീസിൽ മൊഴി നൽകി. വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.