കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പൊ​ൻ​കു​ന്ന​ത്തും മ​ത്സ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​; 60 കി​ലോ പ​ഴ​കി​യ മീ​ൻ പി​ടി​ച്ചെ​ടു​ത്തു

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പൊ​ൻ​കു​ന്ന​ത്തും മ​ത്സ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​; 60 കി​ലോ പ​ഴ​കി​യ മീ​ൻ പി​ടി​ച്ചെ​ടു​ത്തു

സ്വന്തം ലേഖകൻ

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ത്സ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 60 കി​ലോ പ​ഴ​കി​യ മീ​ൻ പി​ടി​ച്ചെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പൊ​ൻ​കു​ന്ന​ത്തുമാണ് പരിശോധനയിൽ പഴകിയ മീൻ പിടിച്ചെടുത്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ​യും പൊ​ൻ​കു​ന്ന​ത്തെ​യും ഓ​രോ ക​ട​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ല​ര കി​ലോ​യോ​ളം പ​ഴ​കി​യ മീ​നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ ക​ട​യി​ൽ നി​ന്ന് പി​ടി​ച്ച​ത്. ട്രോ​ളിം​ഗ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പൊ​ൻ​കു​ന്ന​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചിരുന്ന മീ​ൻ ക​ടയ്ക്കെതിരെയും നടപടിയെടുത്തു. രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ കട അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ 13 ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. 14 മ​ത്സ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കാ​ള​കെ​ട്ടി ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. രാ​ജേ​ഷ്, ജെ​എ​ച്ച്ഐ​മാ​രാ​യ ടി. ​സു​മേ​ഷ്, ബൈ​ജു ഹാ​രോ​ൺ, ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ തെ​രേ​സ് ലി​ൻ ലൂ​യി​സ്, ആ​ർ. ഐ​ശ്വ​ര്യ, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ പ്രേ​മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.