play-sharp-fill
എസ്ബിഐയുടെ പഴയ എടിഎം കാർഡുകൾ ജനുവരി ഒന്നു മുതൽ ഉപയോഗശ്യൂന്യം

എസ്ബിഐയുടെ പഴയ എടിഎം കാർഡുകൾ ജനുവരി ഒന്നു മുതൽ ഉപയോഗശ്യൂന്യം

 

സ്വന്തം ലേഖകൻ

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാർഡിലേക്ക് മാറാനുള്ള സമയ പരിധി ഈ മാസം 31 ഓടെ അവസാനിക്കും. മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ കൈവശം വയ്ക്കുന്നവർ ഉടൻ തന്നെ തങ്ങളുടെ കാർഡുകൾ ചിപ് കാർഡാക്കി മാറ്റണം. അല്ലെങ്കിൽ ജനുവരി ഒന്ന് മുതൽ ആ കാർഡുകൾ യാതൊരു ഉപയോഗത്തിനും കൊള്ളാത്തവയാകുമെന്നാണ് മുന്നറിയിപ്പ്.


സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കാർഡുകളിൽ മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ കൈവശം വയ്ക്കുന്നവർക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എസ്ബിഐ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്ബത്തിക തട്ടിപ്പുകൾ സ്ഥിരമായതോടെയാണ് കൂടുതൽ സുരക്ഷിതത്വം ഉറപ്പുതരുന്ന ചിപ് കാർഡുകൾ ബാങ്കുകൾ പുറത്തിറക്കിയത്. എല്ലാ അക്കൗണ്ട് ഉടമകളുടെയും കാർഡുകൾ നിർബന്ധമായും ചിപ് കാർഡാക്കി മാറ്റേണമെന്നാണ് നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കാർഡ് മാറ്റം ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പണച്ചിലവില്ലാത്തതാണ്. റിസർവ് ബാങ്കിന്റെ കർശന നിർദ്ദേശപ്രകാരം നടപ്പിലാക്കുന്നതാണിത്. പുതിയ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ ഡിസംബർ 31 ന് ശേഷം എടിഎമ്മിൽ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാനാവില്ല.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങി മിക്ക ബാങ്കുകളും ഒരു വർഷം മുൻപേതന്നെ മാഗ്‌നെറ്റിക് സ്ട്രിപ് ഡെബിറ്റ് കാർഡുകൾക്ക് പകരം ചിപ് കാർഡുകൾ നേരത്തെ പുറത്തിറക്കിയിരുന്നു. ഇടപാടുകാരുടെ എണ്ണം കൂടുതലായതിനാൽ എസ്ബിഐ ഇത് പൂർണമായി നടപ്പാക്കാൻ ഒരുവർഷം സമയം തേടുകയായിരുന്നു.

പുതിയ ചിപ് കാർഡിന് ഓൺലൈൻ വഴിയും അപേക്ഷിക്കാവുന്നതാണ്. സൗജന്യമായാണ് ബാങ്ക് കാർഡ് മാറ്റി നൽകുന്നത്. യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് എസ്ബിഐ ഓൺലൈനിൽ ലോഗിൻ ചെയ്ത് പുതിയ ചിപ് കാർഡിനായി അപേക്ഷിക്കാം.

ആധികാരികത ഉറപ്പാക്കുന്നതിന് വൺ ടൈം പാസ് വേർഡ് ഓപ്ഷൻ കൊടുത്തശേഷം ഗ്രീൻ പിൻ സെറ്റ് ചെയ്ത് അപേക്ഷിക്കാം. എട്ട് ദിവസത്തിനുള്ളിൽ പുതിയ കാർഡ് ഉപഭോക്താവിന്റെ രജിസ്റ്റേർഡ് അഡ്രസിലേക്ക് എത്തും. തീർത്തും സൗജന്യമായാണ് ചിപ് കാർഡ് ബാങ്കുകൾ നൽകുന്നത്. ഏതെങ്കിലും ബാങ്കുകൾ നിരക്ക് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് പരാതിപ്പെടാം. അതേസമയം കാർഡിന്റെ വാർഷിക മെയ്ന്റനൻസ് ചാർജ് പഴയത് തന്നെ തുടരും.