video
play-sharp-fill

സാരി പഴയതാണെങ്കിലും ഉടമയെ കണ്ടെത്തിക്കൊടുത്താല്‍ പാരിതോഷികമായി കിട്ടുക വലിയൊരു തുക; വിജിത്ര  പ്രഖ്യാപനവുമായി മൂന്നാര്‍ പഞ്ചായത്ത്‌

സാരി പഴയതാണെങ്കിലും ഉടമയെ കണ്ടെത്തിക്കൊടുത്താല്‍ പാരിതോഷികമായി കിട്ടുക വലിയൊരു തുക; വിജിത്ര പ്രഖ്യാപനവുമായി മൂന്നാര്‍ പഞ്ചായത്ത്‌

Spread the love

സ്വന്തം ലേഖിക

ഇടുക്കി: മൂന്നാറിലേക്കുള്ള വഴിയില്‍ ഒരു പഴഞ്ചൻ സാരി വലിച്ചുകെട്ടിയിരിക്കുന്നത് കാണാം, ഒപ്പം ഒരു ബോര്‍ഡും.

ഈ സാരിയുടെ ഉടമയെ തിരിച്ചറിഞ്ഞാല്‍ മൂവായിരം രൂപ പാരിതോഷികമായി നല്‍കുമെന്നാണ് ബോര്‍ഡിലുള്ളത്. മൂന്നാര്‍ പഞ്ചായത്ത് അധികൃതരാണ് ഇത് സ്ഥാപിച്ചത്. എന്താ ഇതിനുപിന്നിലെന്നല്ലേ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യങ്ങള്‍ തള്ളിയ ആളെ കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം രാവിലെ ശുചീകരണ തൊഴിലാളികളാണ് മൂന്നാര്‍ അമ്പലം റോഡില്‍ പാതയോരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ സാരിയടക്കമുള്ള തരംതിരിക്കാത്ത മാലിന്യങ്ങള്‍ കണ്ടെത്തിയത്.

ശുചീകരണ തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ സ്ഥലത്തെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ വേണ്ടി അദ്ദേഹം തന്നെയാണ് പാരിതോഷികം നല്‍കാമെന്ന രീതി പരീക്ഷിച്ചത്.