അറുപതുകാരിയെ കഴുത്തറത്ത് കൊന്നത് പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ
സ്വന്തം ലേഖിക
കോതമംഗലം: കോതമംഗലത്ത് റബർതോട്ടത്തിൽ കഴുത്തറുത്ത നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. വടാട്ടുപാറയിൽ കുഞ്ചിറക്കാട് മാത്യുവിന്റെ ഭാര്യ മേരി(60) ആണ് കൊല്ലപ്പെട്ടത്.റബ്ബർപാൽ ശേഖരിക്കാനായി വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ പോയ മേരിയെ രാവിലെ 10 മണിയോടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും മേരി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് മാത്യു അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പീഡനശ്രമം നടന്നതായി പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. ടാപ്പിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ കുഞ്ഞുമുഹമ്മദ്. സംശയം തോന്നിയതിനെ തുടർന്ന് അയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.
Third Eye News Live
0