video
play-sharp-fill

ട്രെയിനിൽ പരിചയപ്പെട്ട യുവാവുമായി സൗഹൃദം, മുട്ടിന്റെ ഓപ്പറേഷൻ നടത്തി തരാമെന്ന്  വാഗ്ദാനം: വീട്ടിലെത്തി മയക്കു ഗുളിക നൽകി വൃദ്ധ ദമ്പതികളുടെ ആറു പവൻ സ്വർണം കവർന്നു, പ്രതി ഒളിവിൽ

ട്രെയിനിൽ പരിചയപ്പെട്ട യുവാവുമായി സൗഹൃദം, മുട്ടിന്റെ ഓപ്പറേഷൻ നടത്തി തരാമെന്ന്  വാഗ്ദാനം: വീട്ടിലെത്തി മയക്കു ഗുളിക നൽകി വൃദ്ധ ദമ്പതികളുടെ ആറു പവൻ സ്വർണം കവർന്നു, പ്രതി ഒളിവിൽ

Spread the love

 

വളാഞ്ചേരി: ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവാവ് വൃദ്ധ ദമ്പതികളുടെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ കവർന്നു. വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന്റെ (75) വീട്ടിലെത്തിയാണ് യുവാവ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ചന്ദ്രനെയും ഭാര്യ ചന്ദ്രമതി (63) യെയും ഗുളിക നൽകി മയക്കിക്കിടത്തിയ ശേഷമാണ് ഇയാൾ സ്വർണാഭരണങ്ങളുമായി മുങ്ങിയത്. താലിമാല ഉൾപ്പെടെ ആറുപവനാണ് നഷ്ടമായത്.

 

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ചന്ദ്രനും ഭാര്യ ചന്ദ്രമതിയും ട്രെയിനിനുള്ളിൽ വെച്ചാണ് യുവാവിനെ പരിചയപ്പെട്ടത്. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര.

 

സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നിൽക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാൾ നാവികസേനയിൽ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. തുടർന്ന് മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികൾ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുണ്ടെന്നും താൻ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോൾ അവരത് വിശ്വസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിന്നീട് ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണിൽ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയുണ്ടെങ്കിൽ അതും ആവശ്യമായ മറ്റു രേഖകളും അടിയന്തരമായി വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാൽ താൻ വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു.

 

വീട്ടിലെത്തി ജ്യൂസ് കുടിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനു മുൻപേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നൽകി. ഗ്യാസിന്റെ കുഴപ്പമാണെന്നും ഉടനെ മാറുമെന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രൻ പറഞ്ഞു. നല്ലതാണ്, ചേച്ചിക്കും കഴിക്കാം എന്നു പറഞ്ഞപ്പോൾ അവരും ഗുളിക കഴിച്ചു. ഏതാനും സമയത്തിനുള്ളിൽ ഇരുവരുടെയും ബോധം നഷ്‌ടപ്പെട്ടു. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.