വയോധികനെ സ്വകാര്യ ഉടമയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്: വൈദ്യുതി ഷോക്കേറ്റ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സ്ഥലം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

പാലക്കാട്: ഷൊർണൂരിൽ കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പരുത്തിപ്ര സ്വദേശി കുഞ്ഞൻ എന്നയാളുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ നവംബർ 28 ന് രാവിലെയാണു കുഞ്ഞനെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. അബദ്ധത്തിൽ കുളത്തിൽ വീണ് മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.

 

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കുഞ്ഞന്‍റെ മരണത്തിൽ വഴിത്തിരിവുണ്ടായത്. കുഞ്ഞൻ മരിച്ചത് അനധികൃത വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

 

സംഭവത്തിൽ സ്ഥലം ഉടമ പരുത്തിപ്ര കോഴിപ്പാറ പുഴയ്ക്കൽ ശങ്കരനാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും തുടർ നടപടികൾ ഉടനെ തന്നെ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group