
ആലപ്പുഴ: മുറിക്കുള്ളിലെ വെള്ളക്കെട്ടില്‍ കാല്‍ വഴുതി വീണ് രോഗിയായ വയോധികന് ദാരുണാന്ത്യം.
ആലപ്പുഴ എസ്.ഡി കോളജിന് സമീപം കളർകോട് സനാതനപുരം പുത്തൻപുരയ്ക്കല്‍ 73 കാരനായ കെ. സുധാകരൻ ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 8.45ഓടെ ഉറക്കമുണർന്ന് എഴുന്നേറ്റ് നടക്കവെ വെള്ളക്കെട്ടുണ്ടായിരുന്ന ഹാളില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ ഓമനയുടെ നിലവിളി കേട്ട് സമീപത്ത് താമസിക്കുന്ന സഹോദരൻ സുരഫി കേശവനും അദ്ദേഹത്തിന്‍റെ മകൻ അമല്‍രാജും ചേർന്ന് വെള്ളത്തില്‍നിന്ന് എടുത്ത് കട്ടിലില്‍ കിടത്തിയെങ്കിലും അനക്കമുണ്ടായില്ല. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.