അബോധാവസ്ഥയിൽ മഴ നനഞ്ഞ് കിടന്നത് മൂന്നുമണിക്കൂർ ; മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പൂവത്തൂർ ചുടുകാട്ടിൻമുകൾ വിഷ്ണുഭവനിൽ മോഹനൻ ആശാരി (62)യാണ് മരിച്ചത്. ശനിയാഴ്ച മുക്കോലയിൽവെച്ചാണ് രണ്ടുപേർചേർന്ന് മോഹനൻ ആശാരിയെ മർദിച്ചത്.

അബോധാവസ്ഥയിൽ മൂന്നുമണിക്കൂറോളം മുക്കോലയിൽ മഴ നനഞ്ഞ് കിടന്നു. വിവരമറിഞ്ഞതിനെത്തുടർന്ന് മകൻ വിഷ്ണുവും ബന്ധുക്കളും സ്ഥലത്തെത്തി രാത്രിയോടെ വീട്ടിൽ കൊണ്ടുവന്നു. മർദിച്ചവരുടെ പേരും മറ്റു വിവരങ്ങളും മോഹനൻ ആശാരി പറഞ്ഞു. ആശുപത്രിയിൽ പോകേണ്ടതില്ലെന്നു പറഞ്ഞ് വീട്ടിൽത്തന്നെ കിടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മർദനത്തിൽ സ്‌പൈനൽ കോഡ് തകർന്നതായും സ്ഥിതി ഗുരുതരമാണെന്നും ഡോക്ടർ അറിയിച്ചു. തുടർന്ന് പൊതുപ്രവർത്തകർ ഇടപെട്ട് രാത്രി 9.45-ഓടെ നെടുമങ്ങാട് പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസ് എത്തിയില്ല.

തിങ്കളാഴ്ച രാവിലെ ബോധം വീണപ്പോൾ മർദിച്ചവരെ സംബന്ധിച്ച വിവരം മോഹനൻ ആശാരി പറഞ്ഞത് മകൻ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. വൈകീട്ട് മൂന്നുമണിയോടെ മോഹനൻ ആശാരി മരിച്ചു.ഭാര്യ: വിജയമ്മ. മക്കൾ: വിഷ്ണു, സന്ധ്യ.