കുടുംബ വഴക്കിനെ തുടർന്ന് മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ; പിടിയിലായത് ചെങ്ങളം സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങളം ആനിക്കാട് ഭാഗത്ത് കിഴക്കയിൽ വീട്ടിൽ തോമസ് കെ.റ്റി (തങ്കച്ചൻ 59) യെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ ദിവസം തന്റെ സഹോദരന്റെ വസ്തുവിൽ അതിക്രമിച്ചു കയറി സഹോദരനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് തോമസ് തന്റെ സഹോദരനെ ആക്രമിച്ചത്.
പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പള്ളിക്കത്തോട് സ്റ്റേഷൻ എസ.എച്ച്.ഓ അജീബ്.ഇ ,എസ്.ഐ ശിവപ്രസാദ്, സി.പി.ഓ മാരായ സുഭാഷ്, സക്കീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0