പത്തനംതിട്ടയില്‍ വയോധികന് മകന്റെയും മരുമകളുടെയും ക്രൂരമര്‍ദനം; പൈപ്പുകൊണ്ടും വടികൊണ്ടും മർദിച്ചു; വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍; കേസെടുത്ത് പൊലീസ്

Spread the love

പറക്കോട്: പത്തനംതിട്ട പറക്കോട്ട് വയോധികന് മകന്റെയും മരുമകളുടെയും ക്രൂരമർദനം.

തങ്കപ്പൻ (66) എന്നയാള്‍ക്കാണ് മർദനമേറ്റത്. മകൻ സുജു, ഭാര്യ സൗമ്യ എന്നിവർചേർന്ന് വടികൊണ്ട് തങ്കപ്പനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു ആക്രമണം.

അയല്‍വാസിയാണ് ദൃശ്യങ്ങള്‍ പകർത്തിയത്. സുജു പൈപ്പുകൊണ്ടും സൗമ്യ വലിയ വടികൊണ്ടും മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബുധനാഴ്ച ഉച്ചയോടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അടൂർ പോലീസ് വിഷയത്തില്‍ ഇടപെടുകയും തങ്കപ്പന്റെ മൊഴി എടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സുജുവിനെയും സൗമ്യയെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. രണ്ട് മക്കളാണ് തങ്കപ്പനുള്ളത്. തനിയെ മറ്റൊരു വീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. തങ്ങളുടെ വീട്ടിലേക്ക് വരരുതെന്ന് തങ്കപ്പനേനോട് മകൻ പറഞ്ഞിരുന്നെന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച തങ്കപ്പൻ വീട്ടിലെത്തി. ഇതോടെയാണ് ഇരുവരും ചേർന്ന് തങ്കപ്പനെ മർദിച്ചത്.