
തമിഴ്നാട്ടിൽനിന്നും കഞ്ചാവ് മൊത്തമായി വാങ്ങി കേരളത്തിൽ ചില്ലറ വിൽപ്പന; 30 വർഷമായി കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ പൊലീസിന്റെ പിടിയിൽ; ഇയാളിൽനിന്ന് 900 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
പാലക്കാട്: കൂട്ടുപാത കുപ്പിയോട് കഞ്ചാവ് വിൽപ്പനക്കായി എത്തിയ ആൾ പിടിയിൽ. ആശാരിത്തറ കല്ലേപുള്ളി സ്വദേശി മുജീബ് റഹ്മാനെയാണ് പാലക്കാട് കസബ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് 900 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കഴിഞ്ഞ 30 വർഷമായി കഞ്ചാവ് വിൽപ്പന നടത്തുന്ന ആളാണ് മുജീബ് റഹ്മാൻ. കസബ സ്റ്റേഷനിൽ അഞ്ച് കഞ്ചാവ് കേസുണ്ട്. മാസത്തിൽ രണ്ടുതവണ തമിഴ്നാട് പോയി കഞ്ചാവ് മൊത്തമായി വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പ്രതി.
കല്ലേപുള്ളി, മലമ്പുഴ,ചന്ദ്രനഗർ, കൊപ്പം,ഒലവക്കോട്, പുതുപ്പള്ളിത്തെരുവ് എന്നിവിടങ്ങളിലാണ് മുജീബ് കച്ചവടം നടത്തുന്നത്. കഞ്ചാവിൻ്റെ ഉറവിടം മനസ്സിലാക്കി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം തുടരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ സുജിത്ത് എം, എസ് ഐ ഹർഷാദ്.എച്ച്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് ആർ, ബാലചന്ദ്രൻ, സതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.