അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി വയോധികന്‍ പിടിയില്‍; ഒളിപ്പിച്ചത് കോഴിക്കൂടിനുള്ളിൽ, പോലീസ് പരിശോധനയിൽ കണ്ടെത്തിയത് അര ലിറ്ററിന്റെ 10 കുപ്പി മദ്യം

Spread the love

റാന്നി: അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി വയോധികന്‍ പിടിയില്‍. അത്തിക്കയം കുടമുരുട്ടി കല്ലക്കപ്പതാലില്‍ ശിവരാജ (72) നാണ് പെരുനാട് പോലീസിന്റെ പിടിയിലായത്.

ഇയാള്‍ വിദേശമദ്യം കച്ചവടം ചെയ്യുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, വീട്ടിലെത്തിയ പോലീസ് വീടിന് സമീപത്തെ പറമ്പിലുള്ള കോഴിക്കൂടിനുള്ളില്‍ നിന്നും പൊട്ടിക്കാത്ത നിലയില്‍ അര ലിറ്ററിന്റെ 10 കുപ്പി മദ്യം കണ്ടെടുത്തു.

പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍.എസ്.ആദര്‍ശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസ് വരുന്നത് കണ്ട് ഇയാളുടെ വീട്ടില്‍ മദ്യപിക്കാന്‍ എത്തിയ ഒരാള്‍ ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവരാജനെ വില്‍പ്പനക്കായി പൊട്ടിച്ച മദ്യക്കുപ്പിയും ഗ്ലാസുമായി പിടികൂടി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.