
സ്വന്തം ലേഖിക
മല്ലപ്പള്ളി: സ്വകാര്യ ഹാന്‍ഡ് ബോള്‍ കോച്ചിങ് സെന്ററിന്റെ മറവില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. കേണല്‍ അറസ്റ്റില്‍.
മല്ലപ്പള്ളി കീഴ്‌വായ്പൂർ പെരുമ്പ്രാമാവ് പാലമറ്റം വീട്ടില്‍ ജോസഫ് പാലമറ്റമാണ് പിടിയിലായത്. മല്ലപ്പള്ളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം കാറില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ഇയാളെ നാല് ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുപത്തിരണ്ടുകാരനായ ഇയാള്‍ മുണ്ടിയപ്പള്ളി സിഎംഎസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാന്‍ഡ് ബോള്‍ കോച്ചിങ് കേന്ദ്രം നടത്തിയിരുന്നു.
പ്ലസ് വണിന് പഠിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞു ഇയാള്‍ കാറില്‍ കയറ്റുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ കുന്നന്താനം ചെങ്ങരൂര്‍ ചിറയ്ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
മല്ലപ്പള്ളിയിലും ചുറ്റുവട്ടത്തുമുള്ള മിക്ക സ്‌കൂളുകളില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ ഇയാളുടെ സ്ഥാപനത്തില്‍ കോച്ചിങിന് വന്നിരുന്നു. പരിശീലനത്തിനായി കുട്ടികളെ സ്വന്തം കാറിലും ഇയാള്‍ എത്തിച്ചിരുന്നു.
ഒറ്റയ്ക്കൊരു പെണ്‍കുട്ടി മാത്രമാണ് കാറിലെങ്കില്‍ ലൈംഗികാതിക്രമം നടത്താനും കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കാനും ഇയാള്‍ക്ക് മടിയില്ലായിരുന്നു.
ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ച് വരികയായിരുന്നു.
എന്നാല്‍ പിടികൂടിയവര്‍ക്ക് ഒരു ലക്ഷം രൂപ ഇയാള്‍ വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.