പഴങ്കഞ്ഞിയും തൈരും മീൻ കറിയും; തലേന്നത്തെ ഭക്ഷണത്തിന് ഇത്ര രുചിവരാൻ എന്താണ് കാരണം?

Spread the love

കോട്ടയം: പഴകിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് പറയുമെങ്കിലും തലേന്നത്തെ മീന്‍കറിയും കുറച്ച്‌ പഴങ്കഞ്ഞിയും തൈരുമുണ്ടെങ്കില്‍ ഈപ്പറഞ്ഞ കാര്യം മാറി നില്‍ക്കും.

ചിലത് പഴകുമ്പോഴാണ് രുചി കൂടുന്നത്. എന്തുകൊണ്ടാണ് ഭക്ഷണം പഴകുമ്ബോള്‍ രുചി കൂടുന്നതിന് പിന്നിലെ രഹസ്യം.

ചില ഭക്ഷണങ്ങള്‍ പഴകുമ്പോള്‍ നടക്കുന്ന കെമിക്കല്‍ റിയാക്ഷന്‍സ് ആ വിഭവത്തിന് രുചിയും മണവും കൂട്ടും. മീന്‍ കറി അതിനൊരു ഉദ്ദാഹരണമാണ്. മീന്‍ കറി ഒരു ദിവസം ഇരുന്നു കഴിയുമ്പോഴാണ് കറിക്ക് രുചിയും മണലും കൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ഭക്ഷണം ഇരുന്ന് കട്ടിയാകുമ്പോള്‍ രുചി കൂടും. തൈരൊക്കെ അതിന് ഉദ്ദാഹരണമാണ്.
പിന്നെ തലേന്നത്തെ ഭക്ഷണത്തിന് രുചി കൂടുന്നതിന് പിന്നില്‍ ചെറിയ മനശാസ്ത്രവുമുണ്ട്. ബാക്കിയാവുന്ന ഭക്ഷണം പലപ്പോഴും അളവില്‍ കുറവായിക്കും. കുറച്ചാകുമ്ബോള്‍ ഭക്ഷണത്തിന് രുചി തോന്നുന്നതിന് പിന്നില്‍ മനശാസ്ത്രമാണ്.