മാതാവിനൊപ്പം കടയിൽ സാധനം വാങ്ങാനെത്തിയ 12 കാരനെ കാണാതായി; സാധനം വാങ്ങി മാതാവ് കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറത്തു നിന്നിരുന്ന കുട്ടിയെ കാണാതെയാവുകയായിരുന്നു; പൊലീസിൽ പരാതി നൽകി നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിലുകൾ നടത്തുകയും ചെയ്തെങ്കിലും വിദ്യാർത്ഥിയെ കണ്ടത്താനായിട്ടില്ല 

Spread the love

സ്വന്തം ലേഖകൻ 

കൊല്ലം: കൊട്ടാരക്കര കിഴക്കെത്തെരുവിൽ പന്ത്രണ്ടു വയസ്സുകാരനെ കാണാതെയായതായി പരാതി. കഴിഞ്ഞദിവസം മാതാവ് അനിതയോടൊപ്പം പള്ളിമുക്കിലെ കടയിൽ സാധനം വാങ്ങാനായി പോയിരുന്നു.

പള്ളിമുക്ക് സ്വദേശി അനിതയുടേയും അനിൽകുമാറിന്റേയും മകൻ അജയ് കുമാറിനെയാണ് കാണാതെയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധനം വാങ്ങി അനിത കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറത്തു നിന്നിരുന്ന അജയകുമാറിനെ കാണാതെയാവുകയായിരുന്നു.

രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ കാണാതെയായത്. കിഴക്കെത്തെരുവ് സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അജയ്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിലുകൾ നടത്തുകയും ചെയ്തെങ്കിലും വിദ്യാർത്ഥിയെ കണ്ടത്താനായില്ല.