പഴയ ആലുവ-മൂന്നാര്‍ രാജപാത ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ; ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് കേസെടുത്തത് നീതീകരിക്കാനാവാത്ത ഗുരുതര വീഴ്ച : കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ.മാണി

Spread the love

കോട്ടയം: പഴയ ആലുവ-മൂന്നാര്‍ രാജപാത ഉപയോഗപ്രദമാക്കണമെന്ന ആവശ്യവുമായി എംഎല്‍എയ്ക്കും ജനങ്ങള്‍ക്കും ഒപ്പം റോഡിലൂടെ നടന്ന 89 വയസുള്ള ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് കേസെടുത്തത് നീതീകരിക്കാനാവാത്ത ഗുരുതര വീഴ്ചയാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ.മാണി.

റവന്യൂ രേഖകളും പിഡബ്ല്യുഡി രേഖകളുമനുസരിച്ച്‌ കുട്ടമ്ബുഴ വഴി കടന്നുപോകുന്ന പഴയ ആലുവ മൂന്നാര്‍ രാജപാത ഇപ്പോഴും പൊതുമരാമത്ത് വകുപ്പ് റോഡാണ്. ഈ റോഡില്‍ വനംവകുപ്പിന് എന്ത് അധികാരമാണുള്ളതെന്ന് മനസിലാകുന്നില്ല.

വനസംരക്ഷണത്തിന്‍റെയും വന്യജീവി സംരക്ഷണത്തിന്‍റെയും പേരില്‍ ഇല്ലാത്ത അധികാരങ്ങള്‍ പല സ്ഥലങ്ങളിലും വനപാലകര്‍ പ്രയോഗിക്കുന്നതായി നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പിനെ പ്രതിയാക്കി കേസെടുത്ത സംഭവമെന്നും ജോസ് കെ. മാണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group