ലൈസൻസിനായുള്ള അപേക്ഷകര്‍ കൂടുന്നു; സംസ്ഥാനത്ത് വൃദ്ധസദനങ്ങൾ പെരുകുന്നു; മൂന്നുവര്‍ഷത്തിനിടെ പുതുതായി തുറന്നത് 98 വൃദ്ധമന്ദിരങ്ങള്‍; കേരളത്തില്‍ അധികം വൈകാതെ ഏറ്റവും വേഗത്തില്‍ പച്ച പിടിക്കുന്ന ബിസിനസ്….!

Spread the love

കോട്ടയം: ആരോരുമില്ലാത്തവര്‍, മക്കള്‍ വിദേശത്തടക്കം ആയതിനാല്‍ ഒറ്റയ്ക്കായവര്‍, ഉറ്റവര്‍ ഉപേക്ഷിച്ചവര്‍. വാര്‍ദ്ധക്യത്തില്‍ തുണയില്ലാതാകുന്നവരുടെ ആശ്രയം വൃദ്ധസദനങ്ങളാണ്.

ഇവരുടെ എണ്ണം കൂടുന്നതോടെ സംസ്ഥാനത്ത് വൃദ്ധസദനങ്ങളും പെരുകുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പുതുതായി തുറന്നത് 98 വൃദ്ധമന്ദിരങ്ങള്‍. ആകെയുള്ളത് 745 (16 എണ്ണം സര്‍ക്കാരിന്റേത്). ഏറ്റവുംകൂടുതല്‍ എറണാകുളത്ത് 144.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളുമാണ് ഭൂരിഭാഗവും നടത്തുന്നത്. ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്നവ 32 എണ്ണം. ഇതിലേറെയും കൊവിഡിനുശേഷം തുടങ്ങിയവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ കുടിയേറ്റം ട്രെൻഡായതോടെയാണ് മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളില്‍ ഏല്‍പ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചത്. നോര്‍ക്കയുടെ കണക്കില്‍ ശരാശരി അരലക്ഷംപേര്‍ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പഠിക്കാനും ജോലിക്കുമായി ചേക്കേറുന്നുണ്ട്.

ലോക്ക് ഡൗണിന് ശേഷം വിദേശകുടിയേറ്റം കൂടിയപ്പോള്‍ വൃദ്ധമന്ദിരങ്ങളും കൂടി.