video
play-sharp-fill

യാത്രക്കാരിയുടെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങളയച്ച ഓല ടാക്‌സി ഡ്രൈവർ പൊലീസ് പിടിയിൽ

യാത്രക്കാരിയുടെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങളയച്ച ഓല ടാക്‌സി ഡ്രൈവർ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം: ഓല ടാക്‌സിയിൽ സഞ്ചരിച്ച യാത്രക്കാരിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ച ഡ്രൈവർ പൊലീസ് പിടിയിൽ.

കോഴിക്കോട് പറമ്പത്ത് തലക്കളത്തൂർ അഭിജിത്തിനെ (26)യാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.തേഞ്ഞിപ്പലം പൊലീസ് പരിധിയിലെ രണ്ട് സ്ത്രീകൾ ഇയാൾ ഓടിച്ച ഓൺലൈൻ ടാക്‌സിയായ ഓലയിൽ കഴിഞ്ഞദിവസം യാത്ര ചെയ്തിരുന്നു. ബുക്കിങ്ങിന് ഉപയോഗിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇയാൾ അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷൻ ഓഫീസർ ജി. ബാലചന്ദ്രന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്. ദിൽജിത്ത്, സജിത എന്നിവരാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ റിമാൻഡ് ചെയ്തു.