
സ്വന്തം ലേഖകന്‍
കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍.ജയരാജിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയക്കുകയും കടന്നു പിടിക്കുകയും ചെയ്തതായുള്ള പരാതിയില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ സിപിഎം നടപടി. സിപിഎം വാഴൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും വാഴൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജോലിക്കാരനുമായ സിപിഎം നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പഴ്സണല്‍ സ്റ്റാഫ് അംഗം പാര്‍ട്ടിയ്ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ചീഫ് വിപ്പിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഭാര്യയെ വീട്ടില്‍ കയറിപ്പിടിച്ചതിനാണ് സി പി എം വാഴൂര്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ അന്വേഷണ വിധേയമായി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. മുന്‍പും ഇദ്ദേഹത്തിനെതിരെ സമാന രീതിയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ഇയാള്‍ക്കെതിരെ നടപടി എടുത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതികള്‍ ഒത്തുതീര്‍പ്പായതോടെ ഇയാള്‍ വീണ്ടും പാര്‍ട്ടിയില്‍ സജീവമാകുകയായിരുന്നു. വീണ്ടും സമാന ആരോപണം ഉയര്‍ന്ന തലത്തില്‍ നടപടിയെടുക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, സമാന പരാതികള്‍ വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്ന ആവശ്യത്തിലാണ് പ്രവര്‍ത്തകര്‍.