ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് സെഞ്ചുറി..! ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 191 റണ്‍സ്; പന്തിന് ആറ് വിക്കറ്റ് നഷ്ടം

Spread the love

സ്വന്തം ലേഖകൻ

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന് സെഞ്ചുറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

49 പന്തില്‍ നിന്നാണ് മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വെറും 17 പന്തില്‍ നിന്നായിരുന്നു സൂര്യ 50 റണ്‍സ് കൊയ്‌തെടുത്തത്. 51 പന്തില്‍ പുറത്താകാതെ 11 ഫോറും 7 സിക്‌സും ഉള്‍പ്പടെ 111 റണ്‍സ് സൂര്യകുമാര്‍ അടിച്ചുകൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂസിലാന്‍ഡിന്റെ ടിം സൗത്തി ഹാട്രിക് നേടി. സൗത്തിക്ക് മൂന്ന് വിക്കറ്റും ലോക്കി ഫെര്‍ഗൂസണ് രണ്ട് വിക്കറ്റുമുണ്ട്. 192 റണ്‍സാണ് വിജയലക്ഷ്യം.