
കോട്ടയം ശാസ്ത്രി റോഡിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികനായ യുവാവിന് സാരമായ പരിക്ക്; രക്ഷാപ്രവർത്തനം മിന്നൽ വേഗത്തിലാക്കി കോട്ടയം വെസ്റ്റ് പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: ശാസ്ത്രി റോഡിൽ അപകടം. നിർത്തിയിരിട്ടിരുന്ന ഹോണ്ട അമേസ് കാറിന് പിന്നിൽ യമഹ റേ സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് വൈകിട്ട് എഴേകാലോടെയായിരുന്നു സംഭവം. ശാസ്ത്രി റോഡ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലായിരുന്നു അപകടമുണ്ടായത്. കോട്ടയം ഭാഗത്ത് നിന്നും നാഗമ്പടം ഭാഗത്തേക്ക് വരികയായിരുന്ന റേ സ്കൂട്ടർ നിർത്തിയിട്ടിരുന്ന ഹോണ്ട അമേസിന് പിന്നിൽ ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് റോഡിലേക്ക് തെറിച്ചു വീണു. സ്കൂട്ടറിനു മുൻവശം പൂർണമായും തകർന്നു.
നാട്ടുകാർ ഓടിക്കൂടുന്നതിന് മുൻപ് തന്നെ ശാസ്ത്രി റോഡിൽ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വെസ്റ്റ് പൊലീസ് അപകടത്തിൽപ്പെട്ട യുവാവിനടുത്തേക്ക് ഓടിയെത്തി.
ഈ സമയം മറ്റ് ബസുകൾ അതേ ദിശയിൽ എത്താതിരുന്നത് വൻ അപകടം ഒഴിവാക്കി. പരിക്കേറ്റ യുവാവിനെ ഹോണ്ട അമേസ് കാറിൽ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.