
സ്വന്തം ലേഖകന്‍
കോട്ടയം: നഗരസഭാ ആസ്ഥനമന്ദിരത്തിന്റെ മൂലക്കല്ലിളക്കി അനധികൃത നിര്‍മ്മാണം. ടി.ബി റോഡില്‍ നഗരസഭയുടെ ആസ്ഥാനമന്ദിരത്തിനോട് ചേര്‍ന്നാണ് അനധികൃത ഇടപാട്. നഗരസഭയുടെ കെട്ടിടത്തിലെ മുറികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കൗണ്‍സില്‍ യോഗത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം.
എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഇവിടെ കട മുറിയുടെ നിര്‍മാണ പ്രവര്‍ത്തനം തകൃതിയായി നടക്കുന്നത്. പിന്നില്‍ നഗരസഭയിലെ കൗണ്‍സിലര്‍ വന്‍ തുക കൈക്കൂലി വാങ്ങിയതായി തേര്‍ഡ് ഐ ന്യൂസിന് സൂചന ലഭിച്ചു. പാവപ്പെട്ടവന്‍ നാലോ അഞ്ചോ ലക്ഷം ലോണെടുത്ത് പണിയുന്ന കൂരയ്ക്ക് പോലും വകുപ്പും ചട്ടവും പറഞ്ഞ് നിര്‍മ്മാണ അനുമതി നിഷേധിക്കുന്ന നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗമാണ് ഈ തോന്ന്യവാസം കണ്ടിട്ടും അനങ്ങാത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മെഡിവിഷന്‍ ലാബിന്റെ കെ.കെ. റോഡ് കയ്യേറ്റം ചോദ്യം ചെയ്ത് വിവരാവകാശ പ്രവര്‍ത്തകന്‍ ഏ.കെ ശ്രീകുമാര്‍ കോട്ടയം നഗരസഭയ്ക്കും കെഎസ്ഇബിയ്ക്കും ഉള്‍പ്പെടെ പരാതി നല്‍കിയതോടെ റോഡ് കയ്യേറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പേരിനൊരു നോട്ടീസ് അയച്ച് നഗരസഭ കൈകഴുകിയതോടെ മെഡിവിഷനും കുലുക്കമില്ലാതായി. റോഡ് കയ്യേറ്റം സ്ഥിരീകരിച്ച് ആറ് മാസം പിന്നിട്ടിട്ടും ഇതില്‍ വിശദീകരണം തരാന്‍ മെഡിവിഷനും മിനക്കെട്ടില്ല.
സംഭവത്തില്‍ നടപടി സ്വീകരിക്കാതെ നഗരസഭയും സ്വയം തെറ്റ് തിരുത്താതെ മെഡിവിഷനും മുന്നോട്ട് പോയതോടെ വിവരാവകാശ പ്രവര്‍ത്തകന്‍ ഏ.കെ ശ്രീകുമാര്‍ സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുന്നതിനായി വിജിലന്‍സില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് നിലവില്‍. മാന്യമായി നിയമങ്ങള്‍ അനുസരിച്ച് സ്ഥാപനം നടത്തുന്നവരെയും കോട്ടയം നഗരസഭയെയും കൊഞ്ഞനംകുത്തി കെ.കെ റോഡ് കയ്യേറി മെഡിവിഷന്‍ നടത്തുന്ന കയ്യേറ്റം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.