play-sharp-fill
രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന, മരണ രജിസ്റ്റര്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം; ദേശീയ ഡാറ്റാബേസ് തയ്യാറാക്കല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ ആദ്യ ചുവട്

രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന, മരണ രജിസ്റ്റര്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം; ദേശീയ ഡാറ്റാബേസ് തയ്യാറാക്കല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ ആദ്യ ചുവട്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം, രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന, മരണ രജിസ്റ്റര്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങിയത്. നിലവില്‍ പ്രാദേശിക രജിസ്ട്രാര്‍മാര്‍ വഴി അതത് സംസ്ഥാന സര്‍ക്കാറുകളാണ് ജനന മരണ രജിസ്റ്റര്‍ പരിപാലിക്കുന്നത്.ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ടും മന്ത്രാലയം അവതരിപ്പിച്ച ബില്ലും പുറത്തുവന്നതോടെയാണ് സര്‍ക്കാറിന്റെ ഗൂഢപദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്.

ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറല്‍ സംസ്ഥാനങ്ങളിലെ ചീഫ് രജിസ്ട്രാര്‍മാരുമായി ചേര്‍ന്നാകും ജനന മരണ രജിസ്റ്റര്‍ പരിപാലിക്കുക. ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ ചുമതലയുള്ള വിവിധ ഏജന്‍സികളുമായി ഇത് കാലാകാലങ്ങളില്‍ അപ്ഡേറ്റ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശത്തിനെതിരെ പാര്‍ലമെന്റില്‍ വലിയ എതിര്‍പ്പുയരുകയും ചെയ്തു. ജനന, മരണ ഡാറ്റാബേസും വോട്ടര്‍ പട്ടികയും, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുമായി സംയോജിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷയമിടുന്നത്. ഇതിനായി ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനാണ് കാബിനറ്റ് നോട്ട് കൊണ്ടുവന്നത്.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യത്തുടനീളം ഇതിനെതിരെ മാസങ്ങള്‍ നീണ്ട പ്രക്ഷോഭമാണ് നടന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ പ്രക്ഷോഭങ്ങള്‍ തണുത്തു. ഈ സാഹചര്യത്തിലാണ് വീണ്ടും സിഎഎയും എന്‍ആര്‍സിയും നടപ്പാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രം ആരംഭിച്ചത്.