
മംഗളൂരു സ്‌ഫോടന കേസ് മുഖ്യപ്രതി മുഹമ്മദ് ഷെരീഖിന് ഐഎസ് ബന്ധം; ഷെരീഖ് ഐഎസ് മൊഡ്യൂള്‍ അംഗം; സ്‌ഫോടന വസ്തുക്കള്‍ തയ്യാറാക്കി വച്ചിരുന്നതായി അന്വേഷണ സംഘം; പ്രതി കേരളത്തിലും എത്തി, മംഗളൂരു സ്‌ഫോടന കേസില്‍ അന്വേഷണം കേരളത്തിലേക്കും..!
സ്വന്തം ലേഖകന്‍
മംഗളൂരു: മംഗളൂരുവില്‍ കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനം നടത്തിയ കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി മംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. തീര്‍ഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരീഖ് (24) ആണ് മംഗളൂരുവില്‍ സ്ഫോടനം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂള്‍ അംഗമായ ഷാരിഖാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
ഇയാള്‍ക്കെതിരെ മുന്‍പും യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നതായാണ് വിവരം. ഇയാള്‍ മംഗളൂരുവില്‍ ചുവരെഴുത്തിയതിനാണ് യു.എ.പി.എ പ്രകാരം നേരത്തെ കേസെടുത്തിരുന്നത്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മംഗളൂരു സ്‌ഫോടന കേസില്‍ അന്വേഷണം കേരളത്തിലും വ്യാപിപ്പിക്കുന്നതായും പൊലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതി കേരളത്തിലും സന്ദര്‍ശനം നടത്തിയിരുന്നതായാണ് സൂചന. ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ചിരുന്നതായും അന്വേഷണ സംഘം പറയുന്നു.
ഇയാള്‍ സെപ്റ്റംബര്‍ മാസം മുതല്‍ ഒളിവില്‍ കഴിഞ്ഞുവരികയാണെന്നും തീവ്രവാദസംഘടനയായ അല്‍ഹിന്ദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഭദ്രാവതിയിലെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ പിടിയിലായ രണ്ട് പ്രതികളുമായി മുഹമ്മദ് ഷരീഖിന് ബന്ധമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.