ആദ്യ കൊലയ്ക്ക് ശേഷം ഭഗവല്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചു; രണ്ടാം കൊല നടന്ന ശേഷം ഭഗവല്‍ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു; ഇരുവരും ചേര്‍ന്ന് ഭഗവലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന് പൊലീസ്
സ്വന്തം ലേഖകന്‍
തിരുവല്ല: ഇലന്തൂരിലെ ഇരട്ട നരബലിക്ക് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നരബലിയുടെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്ന് ലൈലയുടെ ഭര്‍ത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ലൈല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദ്യ കൊലയ്ക്ക് ശേഷം തന്നെ ഭഗവല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവല്‍ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു. തുടര്‍ന്ന് ലൈലയും ഷാഫിയും ഭഗവലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കും മുന്‍പേ തന്നെ പൊലീസ് ലോട്ടറി കച്ചവടക്കാരിയായിരുന്ന പദ്മയുടെ തിരോധനം അന്വേഷിക്കുകയും ഷാഫിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടവന്ത്രയിലെ ലോട്ടറി വില്‍പനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂര്‍ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവല്‍ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുള്‍പ്പെട്ട മൂവര്‍ സംഘം കൊലപ്പെടുത്തിയത്.
ഏറ്റവും ക്രൂരമായി കൊലപാതകത്തില്‍ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലില്‍ വച്ച് കൈകള്‍ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലില്‍ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങള്‍ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടില്‍ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പില്‍ കുഴിച്ചിട്ടത്.
ിട്ടത്.എല്ലാം ഷാഫിയുടെ ബുദ്ധിയാണ്. ബലി നല്‍കാന്‍ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ നല്‍കാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലില്‍ കിടത്തി . ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അര്‍ധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയില്‍ തളിച്ചും ഭാഗ്യത്തിനായി പ്രാര്‍ത്ഥിച്ചു.റോസ്ലിയെ ബലി നല്‍കിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാല്‍ റഷീദിനെ വീണ്ടും ഭഗവല്‍ – ലൈല ദമ്പതികള്‍ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടര്‍ന്ന് ഇയാള്‍ തന്നെ ആണ് കൊച്ചിയില്‍ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തില്‍ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോണ്‍ കോളുകളില്‍ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തില്‍ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.