കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു മറിഞ്ഞു; പരിക്കേറ്റ അതിരമ്പുഴ, സംക്രാന്തി സ്വദേശികളെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടത്തിൽപ്പെട്ടത് ചന്തയിൽ നിന്നും പച്ചക്കറിയുമായി പോയ പിക്കപ്പ് വാൻ; ആദ്യം രക്ഷകരായത് ചന്തയിലെ ചുമട്ടുതൊഴിലാളികൾ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ആദ്യം രക്ഷകരായത് ചന്തയിലെ ചുമട്ടുതൊഴിലാളികൾ. ചന്തക്കടവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാനാണ് അപകടമുണ്ടാക്കിയത്. ഇത് ബൈക്കിൽ ഇടിച്ചു മറിയുകയിരുന്നു.
അപകടത്തിൽ അതിരമ്പുഴ മാത്യു (48), സംക്രാന്തി നൗഷാദ് എന്നിവർക്ക് പരിക്കേറ്റു. ഇതുവരെയും ഉടൻതന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം പച്ചക്കറി മാർക്കറ്റിൽ നിന്നും പച്ചക്കറിയുമായി ഈരയിൽക്കടവ് ഭാഗത്തേയ്ക്കു പോകുകയായിരുന്നു പിക്കപ്പ് വാൻ ചന്തക്കടവിൽ നിന്നും ഈരയിൽക്കടവ് റോഡിലേയ്ക്കു തിരിയുന്നതിനിടെ എതിർ ദിശയിൽ എത്തിയ ബൈക്കിൽ ഇടിച്ച ശേഷം പിക്കപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.
ഉടൻ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയെങ്കിലും ആദ്യം ചുമട്ടുതൊഴിലാളികളും നാട്ടുകാരുമാണ് രക്ഷപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
റോഡിൽ പടർന്നൊഴുകിയ ഡിസലും, വീണു കിടന്ന പച്ചക്കറികളും അഗ്നിരക്ഷാ സേനാ സംഘം നീക്കം ചെയ്ത് അപകട സാഹചര്യം ഒഴിവാക്കി.