video
play-sharp-fill

Saturday, May 17, 2025
HomeCrimeതിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിൽ വീണ്ടും മോഷണം..! ലക്ഷങ്ങൾ വരുമാനമുണ്ടായിട്ടും സിസിടിവി സ്ഥാപിക്കാത്തത്തിൽ ദുരൂഹത; പ്രതിഷേധത്തിനൊരുങ്ങി...

തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിൽ വീണ്ടും മോഷണം..! ലക്ഷങ്ങൾ വരുമാനമുണ്ടായിട്ടും സിസിടിവി സ്ഥാപിക്കാത്തത്തിൽ ദുരൂഹത; പ്രതിഷേധത്തിനൊരുങ്ങി ഭക്തജനങ്ങൾ; തുടർച്ചയായുള്ള മോഷണത്തിന് പിന്നിൽ ക്ഷേത്ര ജീവനക്കാരന് പങ്കെന്ന ആരോപണം ശക്തം..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണങ്ങൾ തുടർക്കഥയാകുന്നതിന് പിന്നിൽ ദുരൂഹതയേറുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ക്ഷേത്രത്തിൽ കാണിക്ക കുത്തിത്തുറന്ന് മോഷണങ്ങൾ നടന്നിട്ടുള്ളത്. ഓരോ തവണ മോഷണം വാർത്തയാകുമ്പോഴും പൊലീസ് എത്തി തെളിവെടുപ്പ് നടത്തുകയും വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തുകയും ചെയ്യുന്നതല്ലാതെ കള്ളനെ പിട്ടികൂടാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല.

അത്കൊണ്ട് തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കടുത്ത അനാസ്ഥയാണ് തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങൾ കാട്ടിത്തരുന്നതെന്ന ഭക്തജനങ്ങളുടെ ആക്ഷേപം ശക്തമാകുകയാണ്. മാസം തോറും നടന്നു വന്നിരുന്ന മോഷണങ്ങൾ ഇപ്പോൾ ആഴ്ചകളുടെ ഇടവേളയിലാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിൽ നടന്ന മോഷണങ്ങളിൽ യാതൊരു തുമ്പും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, അടിക്കടിയുണ്ടാകുന്ന മോഷണങ്ങൾ തടയാൻ വേണ്ട യാതൊരു നടപടികളും ദേവസ്വം ബോർഡ് സ്വീകരിക്കുന്നുമില്ല എന്നതും ഭക്തജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലും ക്ഷേത്രത്തിലെ ഉപദേവതാ നടകളിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച സംഭവം ഉണ്ടായത് ഭക്തരെ ഞെട്ടിച്ചിട്ടുണ്ട്. ഉപ ദേവത പ്രതിഷ്ഠകളായ അയ്യപ്പന്റേയും ദേവിയുടെയും നടകളിലെ കാണിക്ക വഞ്ചിയാണ് കഴിഞ്ഞ ദിവസം അപഹരിക്കപ്പെട്ടത്. ഇവ കുത്തിപ്പൊളിച്ച് പണം അപഹരിച്ച ശേഷം ക്ഷേത്രവളപ്പിലെ ആൽത്തറയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.

മേൽശാന്തി,കീഴ്ശാന്തി,സംബന്ധി,വാച്ചർ,അടിച്ചുതളി,കഴകം എന്നീ തസ്തികകളിൽ ആറ് ജീവനക്കാരാണ് ക്ഷേത്രത്തിലുള്ളത്.ഇവർക്ക് മാസ വേതനമായി മൂന്നുലക്ഷത്തോളം രൂപയാണ് ദേവസ്വം ബോർഡ് നൽകുന്നത്. എന്നാൽ ക്ഷേത്രത്തിന് വേണ്ട സുരക്ഷ ഒരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.ക്ഷേത്രത്തിൽ വാച്ചർ തസ്തികയിൽ ജീവനക്കാരനുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇയാൾ ഇവിടെ തങ്ങാറില്ല.ശുചിമുറി സൗകര്യമില്ല എന്ന ന്യായം പറഞ്ഞാണ് രാത്രി ഡ്യൂട്ടിയിൽ നിന്നും വാച്ചർ ഒഴിയുന്നത്.

മികച്ച വരുമാനം ദേവസ്വം ബോർഡിന് ലഭിക്കുന്ന ക്ഷേത്രമായിട്ടും,അടിക്കടി മോഷണങ്ങൾ പതിവായിട്ടും ഇവിടെ സി സി ടി വി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകാത്തതിൽ ഭക്തജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.നിരന്തരം നടക്കുന്ന മോഷണങ്ങളിൽ ഭക്തർക്ക് ചില സംശയങ്ങളും തോന്നിത്തുടങ്ങിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.ജീവനക്കാരിൽ ചിലരുടെ ഒത്താശ ഈ മോഷണങ്ങൾക്ക് പിന്നിലുണ്ടോ എന്ന സംശയവും ചില ഭക്തർ ഉന്നയിക്കുന്നുണ്ട്.

ക്ഷേത്രത്തോടുള്ള ദേവസ്വം ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭമുൾപ്പെടെ സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഭക്തർ.

അതേസമയം, ഇന്നലെ പുതിയ തൃക്കോവിൽ ക്ഷേത്രത്തിന് സമീപത്തെ ചെറുവള്ളിക്കാവ് ദേവി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇവിടുത്തെ ശ്രീകോവിൽ കുത്തിത്തുറന്ന മോഷ്ടാക്കൾ കാണിക്ക വഞ്ചി അപഹരിച്ചു.പുതിയ തൃക്കോവിലിന് സമാനമായി കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച ശേഷം അത് ക്ഷേത്ര പരിസരത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു.എന്നാൽ ചെറുവള്ളിക്കാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ സി സി ടി വി കാമറ ഉള്ളതിനാൽ മോഷണത്തിന് തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തർ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments