സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ കോട്ടയം ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ മഴ സാധ്യത ശക്തം. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.. ഇന്ന് സംസ്ഥാത്തെ ഒരു ജില്ലയിലും മഴ ജാഗ്രത നിര്‍ദ്ദേശമില്ലെന്നത് ആശ്വാസമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നുഅതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. രാവിലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായിരുന്നെങ്കില്‍ വൈകിട്ടോടെ 141.30 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. രാവിലെ തന്നെ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.