
സ്വന്തം ലേഖകന്‍
കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീ ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ മൂന്നാം ഘട്ട വികസന സംരഭങ്ങള്‍ക്ക് തുടക്കമിട്ട് വിജയദശമി ദിനത്തില്‍ രൂപരേഖ പ്രകാശന കര്‍മ്മം നടന്നു. ഭാരത് ഹോസ്പിറ്റില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. വിനോദ് വിശ്വനാഥന്‍ ദീപ പ്രകാശനം നിര്‍വ്വഹിച്ചു. തോമസ് ചാഴിക്കാടന്‍ MP അലങ്കാര ഗോപുരത്തിന്റെ രൂപരേഖ പ്രദീപ് ശാന്താ ഭവനത്തിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ദേവസ്വം പ്രസിഡണ്ട് ടി.എന്‍. ഹരികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.ബി. കൃഷ്ണകുമാര്‍ , ജോ.സെക്രട്ടറി പ്രദീപ് ജീനാഥ്, ഭരണ സമിതി അംഗങ്ങള്‍ ആയ MG സനല്‍കുമാര്‍ ,ഗംഗാധരന്‍ നായര്‍ , MS വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആഡിറ്റോറിയം, കലാമണ്ഡപം, ആഡിറ്റോറിയം അടക്കം ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് ലക്ഷ്യമിടുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group