ചവിട്ടല്ലേ ചേച്ചീ.. ഞാന്‍ പെരുമ്പാമ്പാ..! എരുമേലിയില്‍ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ ചവിട്ടി തൊഴിലാളികള്‍; പാമ്പിനെ വാനപാലകര്‍ക്ക് കൈമാറി; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: എരുമേലിയില്‍ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ പിടികൂടി. എരുമേലി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കിഴക്കേക്കരയിലാണ് ഇന്ന് വൈകുന്നേരത്തോടെ പെരുമ്പാമ്പിനെ പിടികൂടിയത്. തൊഴിലുറപ്പ് ജോലിക്കിടെ കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ത്രീ തൊഴിലാളികള്‍ പെരുമ്പാമ്പിനെ ചവിട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പിടികൂടിയ പെരുമ്പാമ്പിനെ വനപാലകര്‍ക്ക് കൈമാറി.


വീഡിയോ കാണാം